ചിൻമയാനന്ദിനെതിരെ പരാതി ഉന്നയിച്ച യുവതിയെ കോടതിയിൽ ഹാജരാക്കി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിൻമയാനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച നിയമ വിദ്യാർഥിനിയെ കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ പ്രാദേശിക കോടതിയിലാണ് 23കാരിയെ ഹാജരാക്കിയത്.

മുഖം കറുത്ത സ്കാർഫ് കൊണ്ട് മറച്ചാണ് യുവതിയെ പ്രത്യേക അന്വേഷണ സംഘം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കൊണ്ടുവന്നത്. സി.ആർ‌.പി‌.സി സെക്ഷൻ 164 പ്രകാരം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ചിൻ‌മയാനന്ദിനെ വ്യാഴാഴ്ച രാത്രി എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നലെയും ചോദ്യം ചെയ്യൽ തുടർന്നു. ഷാജഹാൻപൂരിലെ ലോ കോളേജ്, പി.ജി കോളേജ് പ്രിൻസിപ്പൽമാരെയും സംഘം ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സെപ്റ്റംബർ മൂന്നിനാണ് കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Tags:    
News Summary - UP law student, who accused Swami Chinmayanand of rape, brought to court amid tight security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.