ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റം നിർദേശിച്ച് കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ കരട് നയത്തിനെതിരെ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക്. സംസ്ഥാനങ്ങൾക്കുമേൽ ഒരു ഭാഷയും അടിച്ചേൽപിക്കിെല്ലന്നും പൊതുജനാഭിപ്രായം സ്വരൂപിച്ചതിന് ശേഷം മാത്രമേ റിപ്പോർട്ടിൽ നടപടിയുണ്ടാവൂ എന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയോടൊപ്പം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയും പഠിപ്പിക്കുന്ന ത്രിഭാഷ പദ്ധതി നടപ്പാക്കണെമന്ന നിർദേശമാണ് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് കാരണമായത്.
തമിഴ്നാട്ടിൽ ഇംഗ്ലീഷ്, തമിഴ് ഭാഷകളാണ് പാഠ്യപദ്ധതിയിലുള്ളത്. എന്നാൽ, 1968ലെ നവ വിദ്യാഭ്യാസ നയത്തിൽ ത്രിഭാഷ പഠനം നിർദേശിക്കുന്നുണ്ടെന്നും അതു തുടരണമെന്ന് ആവശ്യപ്പെടുക മാത്രമാണ് കസ്തൂരി രംഗൻ സമിതി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നുമാണ് മാനവശേഷി വികസന മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറയുന്നത്. വിദ്യാഭ്യാസ മേഖലയിൽ സമഗ്ര അഴിച്ചുപണിയടക്കം ശ്രദ്ധേയമായ നിർദേശം മുന്നോട്ടുവെക്കുന്ന കരട് റിപ്പോർട്ടിൽ വേദ ഗുരുകുല സമ്പ്രദായ മാതൃകയിലുള്ള പഠനരീതിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇതും വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും. ഗണിത, ശാസ്ത്ര വിഷയങ്ങൾക്ക് സമാനമായ തുല്യപരിഗണന യോഗ, ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കും നൽകണമെന്ന് സമിതി ശിപാർശ ചെയ്യുന്നു. ഇന്ത്യയേക്കാൾ സാേങ്കതിക വികസനം നേടിയ രാജ്യങ്ങളിൽ അവരുടെ പ്രാദേശിക ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
ഇന്ത്യയിൽ 54 ശതമാനത്തോളം ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാണ്. 15 ശതമാനത്തോളം ആളുകൾ മാത്രമാണ് പൂർണമായും ഇംഗ്ലീഷ് ഉപയോഗിക്കുന്നത്. രാജ്യത്ത് ഇന്ത്യൻ ഭാഷകൾക്കും സംസ്കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നൽകണം, സ്കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസതലത്തിലും സംസ്കൃത പഠനത്തിന് ഊന്നൽ കൊടുക്കണം, പരമ്പരാഗത ഭാരതീയ മൂല്യങ്ങളായ സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകർമം, സഹിഷ്ണുത, കഠിനാധ്വാനം, സ്ത്രീകളോടും മുതിർന്നവരോടുമുള്ള ആദരം, പരിസ്ഥിതി സ്നേഹം തുടങ്ങിയവ ഉൾപ്പെടുത്തി ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ ധാർമിക മൂല്യപഠനം നൽകണമെന്നും കരട് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.