ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീർ അഹമ്മദ ് വാനിക്ക് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര. ജമ്മു-കശ്മീരിൽ കുൽഗാം ജില്ലയിലെ അശ്മുജി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നവംബർ 25നാണ് ഷോപിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
നേരത്തെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 38 കാരനായ ഇദ്ദേഹം 2004ൽ സൈന്യത്തിൽ ചേരുകയായിരുന്നു. പിന്നീട്, കശ്മീരിൽ നടന്ന നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. സൈനികനെന്ന നിലയിൽ വാനി അസാധാരണമായ ധൈര്യവും കാര്യശേഷിയും പ്രകടിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് ബഹുമതി പ്രഖ്യാപനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ഒാഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന് ബഹുമതിയായി സേനാ മെഡൽ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.