Posted On
date_range Updated On
date_range ലാലുവിെൻറ മകന് വിവാഹം; വധു െഎശ്വര്യ റായ്
പട്ന: ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിെൻറ മകൻ േതജ് പ്രതാപ് യാദവ് വിവാഹിതനാവുന്നു. ബീഹാർ മുൻ മുഖ്യമന്ത്രിയുടെ ദരോഗ റായിയുടെ കൊച്ചുമകളും മുൻ മന്ത്രി ചന്ദ്രിക റായിയുടെ മകളുമായ െഎശ്വര്യ റായിയാണ് വധു. മേയ് 12ന് വിവാഹം നടക്കുമെന്നാണ് വാർത്തകൾ.
വിവാഹ വാർത്തകളെ കുറിച്ച് ലാലുവിെൻറ മകനായ തേജസ്വി യാദവ് പ്രതികരിച്ചു. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കൾ അറിയിക്കുമെന്നും ക്ഷണക്കത്തുക്കൾ അച്ചടിച്ച് തുടങ്ങിയെന്നും തേജസ്വി പറഞ്ഞു.
അതേ സമയം, വിവാഹത്തിൽ പെങ്കടുക്കുന്നതിനായി ലാലുവിന് ജാമ്യം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും കുടുംബം അറിയിച്ചു. ജാമ്യം ലഭിച്ചില്ലെങ്കിൽ പരോളിനായി ശ്രമിക്കുമെന്നും ലാലുവിെൻറ കുടുബാംഗങ്ങൾ വ്യക്തമാക്കി. ഏപ്രിൽ 18ന് വിവാഹനിശ്ചയം നടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.