ആമിർ ഖാന്റെ അനന്തരവൾ സെയ്ൻ മാരിക്ക് പൊലീസ് നടപടിയിൽ പരിക്ക്; മുംബൈ പ്രതിഷേധത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്

മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധ റാലിക്കിടെ കസ്റ്റഡിയിൽ എടുത്ത നടിയും അമീർ ഖാന്റെ അനന്തരവളായ സൈൻ മേരി തനിക്ക് ഏറ്റ പരിക്കുകളുടെ പാടുകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. കൈകളിലും വിരലുകളിലും കാലുകളിലുമുള്ള പരിക്കിന്റെ അടയാളങ്ങളാണ് താരം പങ്കുവെച്ചത്. തന്നെയും മറ്റ് പ്രതിഷേധക്കാരെയും പേടിപ്പെടുത്താൻ നോക്കേണ്ടെന്നും അവർ ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സി.ജെ.പിയുടെ പ്രതിഷേധ ആഹ്വാനത്തെ പിന്തുണച്ച് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ സൈൻ മേരിയെയും നടൻ ഇമ്രാൻ ഖാൻ, ലേഖ വാഷിങ്ടൺ എന്നിവരെയും മുംബൈ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം മൂവരെയും വിട്ടയക്കുകയായിരുന്നു. തുടർന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ലേഖയും സൈനും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും വിഡിയോകളിലൂടെയും ആരാധകരെ അറിയിച്ചിരുന്നു.

ഞായറാഴ്ച പുതിയൊരു റീൽ പങ്കുവെച്ചുകൊണ്ടാണ് സൈൻ മേരി തനിക്ക് കസ്റ്റഡിയിൽ വെച്ച് പരിക്കേറ്റ വിവരം ലോകത്തെ അറിയിച്ചത്. കാമറക്ക് മുന്നിൽ തന്റെ കൈകളിലെയും കാലുകളിലെയും പാടുകൾ കാണിച്ചുകൊണ്ട് 'ആരും നമ്മെ ഇത്രയധികം ഭയപ്പെടുത്താൻ നോക്കരുത്, ആ ഭയം കാരണം പിന്നീട് പേടിക്കാൻ മറ്റൊന്നും ബാക്കിയില്ലെന്ന് വരും' എന്ന് അവർ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ രീതിയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.

മുംബൈ പൊലീസിന്റെ അനുമതിയില്ലാതെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധിക്കാൻ എത്തിയവരെ കസ്റ്റഡിയിലെടുത്തതായാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ തങ്ങൾ നിയമപരമായ രീതിയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും പൊലീസ് നടപടി അടിച്ചമർത്തലാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. എന്തുതന്നെയായാലും ജാതി-രാഷ്ട്രീയ ഭേദമന്യേയുള്ള ഈ പ്രതിഷേധവും സിനിമാ താരങ്ങളുടെ ഇടപെടലും ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Aamir Khan's niece Zain Marie injured in police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.