കുറുക്കനെ ഓടിക്കുംപോലെ ബി.ജെ.പിയെ തുരത്തും -ലാലു

ലഖ്നോ: മഹാസഖ്യത്തിനുവേണ്ടിയാണ് തങ്ങളിവിടെ ഒന്നിച്ചതെന്ന് സമാജ്വാദി പാര്‍ട്ടിയുടെ 25ാം വാര്‍ഷികാഘോഷ വേദിയില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കുറുക്കനെ ഓടിക്കുന്നതുപോലെ ബി.ജെ.പിയെ തങ്ങള്‍ ബിഹാറില്‍നിന്ന് തുരത്തി. യു.പിയിലും ഇതാവര്‍ത്തിക്കുമെന്ന് ലാലു പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒന്നിക്കാന്‍ ജനതാപരിവാര്‍ നേതാക്കളോട് ദേവഗൗഡ ആഹ്വാനം ചെയ്തു.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സഖ്യസാധ്യത ഉരുത്തിരിയുമെന്നും  യു.പിയില്‍ തന്‍െറ പാര്‍ട്ടി മത്സരത്തിനില്ളെന്നും ദേവഗൗഡ പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുമായി പഴയ ബന്ധമുള്ളതിനാലാണ് ജൂബിലി ചടങ്ങിനത്തെിയതെന്ന് ജനതാദള്‍-യു നേതാവ് ശരദ് യാദവ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സഖ്യം സംബന്ധിച്ച് ചര്‍ച്ചയില്ളെന്നും മുലായം സിങ് യാദവിനാണ് ഇതേക്കുറിച്ച് വ്യക്തമായി സംസാരിക്കാനാവുകയെന്നും ശരദ് യാദവ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്, പ്രമുഖ അഭിഭാഷകന്‍ രാംജത്മലാനി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
 

 

Tags:    
News Summary - lalu prasad yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.