ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരമകൻ വിഭാഗർ ശാസ്ത്രി ബി.ജെ.പിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ബി.ജെ.പിയിൽ ചേർന്നത് വഴി കർഷകരെ സേവിക്കണമെന്ന മുത്തച്ഛന്റെ ആഗ്രഹത്തെ നിറവേറ്റാൻ തനിക്ക് സാധിക്കുമെന്നും ഇൻഡ്യ സഖ്യത്തിന് കൃത്യമായ പ്രത്യയശാസ്ത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ വാതിലുകൾ തനിക്കായി തുറന്നുതന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നദ്ദ, അമിത് ഷാ, ബ്രജേശ് പഥക് തുടങ്ങിയവർക്ക് ഒരുപാട് നന്ദിയുണ്ട്. മുത്തച്ഛൻ ലാൽ ബഹദൂർ ശാസ്ത്രിയുടെ കാഴ്ചപ്പാടുകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ഇനി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രവർത്തിക്കും. ഇൻഡ്യ സഖ്യത്തിന് യാതൊരു പ്രത്യയശാസ്ത്രവുമില്ല, മോദിയെ പുറത്താക്കുക എന്നത് മാത്രമാണ് സഖ്യത്തിന്റെ ലക്ഷ്യം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമെന്താണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് വിഭാഗർ ശാസ്ത്രിയുടേയും കൂടുമാറ്റം. നേരത്തെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.