യാത്രാപ്രശ്​നം ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തതിന്​ ടൂറിസം അസി. ഡയറക്​ടറെ പുറത്താക്കി ലക്ഷദ്വീപ്​ ഭരണകൂടം; പ്രതിഷേധം വ്യാപകം

ദ്വീപിലെ യാത്രാ പ്രശ്​നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തിക്കാട്ടിയതിന്​ ഉദ്യോഗസ്​ഥനെതിരെ ശിക്ഷാ നടപടിയുമായി ലക്ഷദ്വീപ്​ ഭരണകൂടം. യാത്രാ പ്രശ്​നം ചൂണ്ടിക്കാട്ടി ഫേ്​സബുക്കിൽ കുറിപ്പിട്ടതിനാാണ്​ ടൂറിസം അസി. ഡയറക്​ടർ ഹുസൈൻ മണിക്​ഫാനെ അറസ്റ്റ്​ ചെയ്​തത്​.

വ്യാഴാഴ്ച അർധരാത്രി കവരത്തിയിലെ വീട്ടിൽ എത്തിയ പൊലീസ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചാണ്​ ഇ​ദ്ദേഹത്തെ അറസ്റ്റ്​ ചെയ്​തത്​. ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേഷന്​ കീഴിൽ ഏഴ്​ യാത്രാ കപ്പലുകൾ ഉണ്ടായിരിക്കെ രണ്ടെണ്ണം മാത്രമാണ്​ സർവീസ്​ നടത്തുന്നത്​. ഇത്​ ജനങ്ങൾക്ക്​ അങ്ങേയറ്റം ദുരിതമാണ്​ സമ്മാനിക്കുന്നത്​. യാത്രകൾക്ക്​ രണ്ടെണ്ണം മതിയാകും എന്ന്​ പറയാനാണോ ഇങ്ങനെ ചെയ്യുന്നത്​ എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹുസൈൻ ഫേസ്​ബുക്കിൽ കുറിപ്പിട്ടത്​.

ഇതിനെതിരെയാണ്​ ദ്വീപ്​ ഭരണകൂടത്തിന്‍റെ പ്രതികാര നടപടി. ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാൻ മനപൂർവം ശ്രമിച്ചു എന്ന്​ പറഞ്ഞാണ്​ നടപടി. അറസ്റ്റ്​ രേഖപ്പെടുത്തിയ ഹുസൈന്​ കവരത്തി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചു. നടപടിക്കെതിരെ ദ്വീപിൽ വ്യാപക പ്രതിഷേധം അരങ്ങേറി. 

Tags:    
News Summary - lakshadweep administration arrested tourism asst.director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.