Posted On
date_range Updated On
date_range ലഖിംപുർ ഖേരി സംഭവം: കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷമാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി ഒമ്പത് പേർ മരിച്ചത്.
ലഖ്നോ ഐ.ജി ലക്ഷ്മി സിങ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. ആശിഷ് പാണ്ഡേ, ലാവ് കുശ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.