ലഡാക്കിൽ പുതിയതായി 18 പേർക്ക് കോവിഡ്

ലഡാക്: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ 18 പേരിൽ പുതിയതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിലെ ചുച്ചോക് യോക്മ സ്വദേശികൾക്കാണ് രോഗം കണ്ടെത്തിയത്. 

24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കണക്കാണിത്. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ കമീഷണറാണ് ഇക്കാര്യമറിയിച്ചത്. 

കേന്ദ്ര ഭരണപ്രദേശത്ത് ആകെ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 

Tags:    
News Summary - Ladakh reports 18 more COVID-19 cases -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.