പ്രതീകാത്മക ചിത്രം

‘ഭാര്യക്ക് ജീവനാംശം നൽകുന്നത് കാരുണ്യമല്ല​​’; തു​ല്യ​ത​യും നീ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശ​മെ​ന്ന് കോ​ട​തി

അ​മ​രാ​വ​തി: വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ഭാ​ര്യ​ക്ക് ജീ​വ​നാം​ശം ന​ൽ​കു​ന്ന​ത് ജീ​വ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യ​ല്ലെ​ന്ന് ആ​ന്ധ്ര ഹൈ​കോ​ട​തി. തു​ല്യ​ത​യും നീ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് അ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​പ​ര​മാ​യി സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​രു​ടെ അ​വ​ഗ​ണ​ന കാ​ര​ണം ഭാ​ര്യ​യോ കു​ട്ടി​യോ ആ​ശ്രി​ത​രാ​യ മാ​താ​പി​താ​ക്ക​ളോ ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നും ജ​സ്റ്റി​സ് റാ​വു വ്യ​ക്ത​മാ​ക്കി.

മു​ൻ ഭാ​ര്യ​ക്കും മ​ക​നും ജീ​വ​നാം​ശം ന​ൽ​കി​യ കു​ടും​ബ കോ​ട​തി വി​ധി ശ​രി​വെ​ച്ചാ​ണ് ജ​സ്റ്റി​സ് വൈ. ​ല​ക്ഷ്മ​ണ റാ​വു​വി​ന്റെ ഉ​ത്ത​ര​വ്. ചി​ന്ന​ൻ കി​ഷോ​ർ കു​മാ​ർ ഭാ​ര്യ​യാ​യി​രു​ന്ന ചി​ന്നം കി​ര​ൺ​മി സ്മൈ​ലി​ക്ക് ജീ​വ​നാം​ശ​മാ​യി പ്ര​തി​മാ​സം 7500 രൂ​പ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന് 5000 രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ കോ​ട​തി വി​ധി. ഇ​തി​നെ​തി​രെ​യാ​ണ് ചി​ന്ന​ൻ കി​ഷോ​ർ കു​മാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജീ​വ​നാം​ശം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ കു​ടും​ബ കോ​ട​തി വി​ധി​യി​ൽ തെ​റ്റു​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ചി​ന്ന​ൻ കി​ഷോ​റി​ന്റെ വാ​ദം. ഭാ​ര്യ​ക്കും മ​ക​നും പ്ര​തി​മാ​സം യ​ഥാ​ക്ര​മം 7500 രൂ​പ​യും 5000 രൂ​പ​യും ന​ൽ​ക​ണ​മെ​ന്ന കു​ടും​ബ​കോ​ട​തി വി​ധി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ചി​ന്ന​ൻ കി​ഷോ​ർ ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, ജീ​വ​നാ​ശം ന​ൽ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 15 (3), 39 എ​ന്നി​വ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്ന് ജ​സ്റ്റി​സ് റാ​വു വ്യക്തമാക്കി. സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​വ​ഗ​ണ​ന​യി​ൽ​നി​ന്നും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കു​ടും​ബ​ത്തി​ന്റെ കീ​ഴി​ൽ വ​രു​ന്ന സം​ര​ക്ഷ​ണ അ​വ​കാ​ശം ഒ​റ്റ​ത്ത​വ​ണ മാ​​ത്രം ന​ൽ​കാ​വു​ന്ന ഔ​ദാ​ര്യ​മ​ല്ല, മ​റി​ച്ച് ആ​വ​ർ​ത്തി​ച്ചു​ള്ള അ​വ​കാ​ശ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 

Tags:    
News Summary - ‘Giving alimony to wife is not mercy’; Court says it is a right to uphold equality and justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.