യു.പിയിൽ പൊലിസ് വാഹനം മരത്തിലിടിച്ച് സബ് ഇന്‍സ്പെക്ടർ മരിച്ചു: നാല് പേർക്ക് പരിക്ക്

ഗോരഖ്പുർ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നിയന്ത്രണം വിട്ട പൊലിസ് വാഹനം മരത്തിലിടിച്ച് സബ് ഇന്‍സ്പെക്ടർ മരിച്ചു. ബിഹാർ സ്വദേശിയും രാംഗർഹ്തൽ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറുമായ സന്തോഷ് കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തിൽ ഒരു വനിതയടക്കം നാല് പൊലിസുദ്യോഗസ്ഥർക്ക് പരിക്കേറ്റു.

മഹാരാജ്ഗഞ്ചിലെ റെയ്ഡിനുശേഷം ഗോരഖ്പുരിലേക്ക് പോകും വഴി ശ്യാമദേർവ പൊലിസ് സ്റ്റേഷന്‍ പരിധിയിൽ വെച്ചാണ് വാഹനം മരത്തിലിടിച്ചത്. ആദ്യം ഡിവൈഡറിൽ ഇടിച്ചുകയറിയ വാഹനം മരത്തിലിടക്കുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവം നടന്നതിനുപിന്നാലെ സ്ഥലെത്തെത്തിയ നാട്ടുകാർ പൊലിസുകാരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഗോരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ സന്തോഷ്കുമാർ മരണപ്പെടുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായി തകർന്നു. മൂന്ന് സബ് ഇന്‍സ്പെക്ടർമാരും രണ്ട് കോൺസ്റ്റബിൾമാരും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Sub-inspector dies after police vehicle hits tree in UP, four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.