എ.ഐ ഇംപാക്ട് ഉച്ചകോടി; യു.കെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി ഡൽഹിയിൽ

ന്യൂഡൽഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു.കെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി ചൊവ്വാഴ്ച ന്യൂഡൽഹിയിലെത്തി. ലാമിയുടെ സന്ദർശനം ഇന്ത്യ-യു.കെ സമഗ്ര പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

`എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ യു കെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിക്ക് ഹൃദ്യമായ സ്വാഗതം. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും. എ.ഐ കേന്ദ്രീകരിച്ചുള്ള വിഷയങ്ങൾക്കാവും സന്ദർശനത്തിൽ ഊന്നൽ നൽകുക' വിദേശകാര്യ മന്ത്രാലയ വക്താവ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സെർബിയ, ശ്രീലങ്ക, ഗയാന, ബൊളീവിയ എന്നിവിടങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലെത്തിയിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കും.

ദക്ഷിണേഷ‍്യയിൽ നടക്കുന്ന ആദ്യത്തെ ആഗോള ഉച്ചകോടിയായ എ.ഐ ഇംപാക്ട് ഉച്ചകോടി 2026 ഫെബ്രുവരി 16 നാണ് ആരംഭിച്ചത്.

ബ്ലെച്ച്‌ലി പാർക്ക്, സിയോൾ, പാരീസ്, കിഗാലി ഉച്ചകോടികൾ ഉൾപ്പെടെയുള്ള മുൻകാല ബഹുരാഷ്ട്ര സംരംഭങ്ങളുടെ ചുവടുപിടിച്ചാണ് എ.ഐ ഇംപാക്ട് ഉച്ചകോടി വിഭാവനം ചെയ്തിട്ടുള്ളത്. ലോകത്തിന്‍റെ പുരോഗതിക്ക് നിർമ്മിതബുദ്ധി എങ്ങനെ ഫലപ്പെടുമെന്നും പ്രയോഗികകമായി കാണിച്ചുതരുന്നു.

Tags:    
News Summary - AI Impact Summit UK Deputy Prime Minister David Lamy in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.