ഗുജറാത്തിൽ പരിഷ്‍കരിച്ച പട്ടികയായി; 4.40 കോടി വോട്ടർമാർ

അ​ഹ്മ​ദാ​ബാ​ദ്: ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ആ​സൂ​ത്രി​ത​മാ​യി ‘ഫോ​റം-7’ ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ ത​ള്ളി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ട​തി ക​യ​റി​യ ഗു​ജ​റാ​ത്ത് വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ൽ അ​ന്തി​മ പ​ട്ടി​ക​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. മൂ​ന്ന​ര​മാ​സ​ത്തെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ 4.40 കോ​ടി വോ​ട്ട​ർ​മാ​രു​ടെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. പ​ട്ടി​ക പ്ര​കാ​രം 4,40,30,725 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ലെ എ​ണ്ണ​ത്തേ​ക്കാ​ൾ 5.6 ല​ക്ഷം വോ​ട്ട​ർ​മാ​ർ അ​ധി​ക​മാ​ണി​തെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഹ​രീ​ത് ശു​ക്ല അ​റി​യി​ച്ചു.

ക​ര​ടി​ൽ​നി​ന്ന് 74 ല​ക്ഷം പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രാ​തി​ക​ളും എ​തി​ർ​പ്പു​ക​ളും സ്വീ​ക​രി​ക്കാ​നു​ള്ള തീ​യ​തി ഡി​സം​ബ​ർ 19 മു​ത​ൽ ജ​നു​വ​രി 30 വ​രെ ആ​യി​രു​ന്നു. നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 5.08 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ​യും മാ​ന​ദ​ണ്ഡം തെ​റ്റി​ച്ചും ‘ഫോ​റം 7’ ഉ​പ​യോ​ഗി​ച്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പേ​രു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പ​രാ​തി ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് ക​ര​ടി​നെ​തി​രെ ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഹൈ​​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

തെരഞ്ഞെടുപ്പ് കമീഷൻ തുഗ്ലക്ക് കമീഷനായെന്ന് മമത

കൊ​ൽ​ക്ക​ത്ത: ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി നി​യ​ന്ത്രി​ക്കു​ന്ന തു​ഗ്ല​ക്ക് ക​മീ​ഷ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടാ​ണു​ള്ള​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ബി.​ജെ.​പി ഐ.​ടി സെ​ല്ലി​ലെ വ​നി​താ പ്ര​വ​ർ​ത്ത​ക എ.​ഐ ഉ​പ​യോ​ഗി​ച്ച് 58 ല​ക്ഷം വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി. ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​ക്കി​ടെ ബി.​ജെ.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ നീ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Gujarat's voter count stands at 4.40 crore in final electoral rolls published by Election Commission after SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.