ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചുനിൽക്കുന്ന സാഹചര്യത്തിൽ അതിനെ ആളിക്കത്തിച്ചുകൊണ്ടാണ് കുൽഭൂഷൺ ജാദവിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള പാക് സൈനികകോടതിയുടെ വിധി വന്നത്. കുൽഭൂഷൺ കേസിൽ അതുവരെ നടന്ന വിചാരണയും മറ്റു നടപടി ക്രമങ്ങളും ഇന്ത്യയിൽനിന്ന് മറച്ചുവെച്ചുകൊണ്ടായിരുന്നു വധശിക്ഷാവിധി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അത് ഞെട്ടലായി. ഇതേതുടർന്നാണ് മേയ് എട്ടിന് ഇന്ത്യ നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇന്ത്യൻ ചാരസംഘടനയായ റോ (റിസർച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥനാണ് കുൽഭൂഷണെന്നും ബലൂചിസ്താനിൽ അട്ടിമറിപ്രവർത്തനങ്ങൾക്ക് കുൽഭൂഷൺ പദ്ധതിയിട്ടുവെന്നുമായിരുന്നു പാകിസ്താെൻറ ആരോപണം.
ഇറാനിൽനിന്ന് പാക് അതിർത്തിവഴിയാണ് ബലൂചിൽ പ്രവേശിച്ചതെന്നും പാകിസ്താൻ ആരോപിച്ചിരുന്നു. എന്നാൽ, ഇന്ത്യ ഇൗ വാദങ്ങളെ പൂർണമായി നിരാകരിക്കുകയും മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷണിനെ ഇറാനിൽ ബിസിനസ് നടത്തവെ പാകിസ്താൻ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര കോടതിയിൽ വാദിച്ചത്.2016 മാർച്ച് മൂന്നിനാണ് കേസിലേക്ക് നയിച്ച സംഭവപരമ്പരകളുടെ തുടക്കം. അന്നാണ് ഇറാനിൽനിന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവെ പാക് അതിർത്തിപ്രേദശമായ ചമനിൽവെച്ച് കുൽഭൂഷൺ പിടിയിലായതായി പാകിസ്താൻ പറയുന്നത്. കുൽഭൂഷണിനെ നേരത്തേ പിടികൂടിയിരുന്നു എന്ന വാദവുമുണ്ട്. കുൽഭൂഷൺ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിെൻറ കുറ്റസമ്മതത്തിേൻറതെന്ന പേരിൽ പാകിസ്താൻ ഒരു വിഡിയോയും പുറത്തുവിട്ടു. അതിൽ താൻ റോ ചാരനാണെന്നും റോയുടെ നിർദേശപ്രകാരം കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും കുൽഭൂഷൺ പറയുന്നുണ്ട്.
2013 മുതലാണ് റോയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ, 10 വർഷം മുേമ്പതന്നെ ഇറാനിലെ ചാബഹാർ കേന്ദ്രീകരിച്ച് ചെറിയ ബിസിനസ് തുടങ്ങിയിരുന്നു, ചാബഹാറിൽനിന്നാണ് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചത് തുടങ്ങിയ കാര്യങ്ങളും കുൽഭൂഷൺ വിഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം, കുൽഭൂഷൺ ജാദവ് ഇസ്ലാം സ്വീകരിച്ച് ആക്രിക്കച്ചവടക്കാരനായി ഗദനി എന്ന സ്ഥലത്ത് താമസിച്ചുവരുകയായിരുന്നുവെന്നാണ് പാക് ഉദ്യോഗസ്ഥർ പറയുന്നത്.
1968ൽ ജനിച്ച കുൽഭൂഷൺ മുംബൈയിൽ പൊലീസ് അസി. കമീഷണറായിരുന്ന സുധീർ ജാദവിെൻറ മകനാണ്. 1987ൽ നേവിയിൽ ചേർന്നു. നാവികസേനയിൽ തുടരവെ ബിസിനസ് ആവശ്യത്തിനായി കാലാവധി എത്തുന്നതിനുമുമ്പ് പിരിഞ്ഞു. 2003ൽ പുണെയിൽനിന്ന് അദ്ദേഹം പാസ്പോർട്ട് എടുത്തു. പാസ്പോർട്ടിൽ ഹുസൈൻ മുബാറക് പേട്ടൽ എന്നാണ് പേര്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.