കു​ൽ​ഭൂ​ഷ​ൺ ജാദ​വി​െൻറ ആ​രോ​ഗ്യ​ം; ഇ​ന്ത്യ​ക്ക്​ ആ​ശ​ങ്ക

ന്യൂഡൽഹി: പാകിസ്താനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിെൻറ വിചാരണയുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ആഴ്ചകൾക്കുമുമ്പ് പാക് സൈനിക കോടതിയാണ് മുൻ നാവികസേന ഉദ്യോഗസ്ഥൻകൂടിയായ കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. പാക് സൈന്യത്തിെൻറ കസ്റ്റഡിയിലുള്ള കുൽഭൂഷെൻറ ആരോഗ്യസ്ഥിതിയിലും ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. 

കുൽഭൂഷണുമായി ബന്ധപ്പെടാൻ അവസരമൊരുക്കണമെന്ന് മുമ്പ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്താൻ പരിഗണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ആശങ്ക അറിയിക്കാൻ കഴിഞ്ഞദിവസം, വിദേശകാര്യ മന്ത്രാലയം പാക് ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തിയിരുന്നു. തുടർന്നും പാകിസ്താൻ കുൽഭൂഷണെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടില്ല. അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നും വ്യക്തമല്ല. കൃത്യമായ വിചാരണക്കുശേഷമാണ് കുൽഭൂഷണ് വധശിക്ഷ വിധിച്ചതെന്നായിരുന്നു ആദ്യം പാകിസ്താൻ പ്രതികരിച്ചത്.

എന്നാൽ, കുറ്റപത്രത്തിെൻറ കോപ്പി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെെട്ടങ്കിലും നൽകിയില്ല. തുടർന്നാണ് വിചാരണയുടെ വിശദാംശങ്ങൾ കോൺസുലേറ്റ് വഴി ചോദിച്ചത്. ഇതും പാകിസ്താൻ അവഗണിക്കുകയായിരുന്നു. കുൽഭൂഷൺ നിരപരാധിയാണെന്നും മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് അദ്ദേഹത്തിന് വധശിക്ഷ നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാൽ ബഗ്ല പറഞ്ഞു. 

Tags:    
News Summary - kulbhushan yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.