‘സൂക്ഷിച്ചു​ വേണം; അല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം’

ന്യൂഡൽഹി: ചാരവൃത്തി ആേരാപിച്ച്  പാകിസ്താൻ പട്ടാള കോടതി വധശിക്ഷ വിധിച്ച മുൻ ഇന്ത്യൻ നാവികസേന  ഉദ്യോഗസ്ഥൻ കുൽഭൂഷൺ സുധീർ ജാദവിന് പാർലമ​െൻറി​െൻറ െഎക്യദാർഢ്യം. വധശിക്ഷയെ രാജ്യസഭയിലും ലോക്സഭയിലും ഭരണ, പ്രതിപക്ഷ ഭേദമന്യേ പാർട്ടികൾ ശക്തമായി അപലപിച്ചു. ജാദവിന് നീതി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്ക് പാർട്ടികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാക് നടപടിയെ അപലപിച്ച്  ഇരുസഭകളും പ്രേമയം  പാസാക്കി. ഇൗ വധശിക്ഷ സകല അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.  മുൻ യു.എൻ ഉദ്യോഗസ്ഥൻ കൂടിയായ ശശി തരൂരി​െൻറ കൂടി സഹായത്തോടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രമേയം തയാറാക്കിയത്. 

  സംഭവത്തെക്കുറിച്ച് ഇരുസഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി, ജാദവി​െൻറ വധശിക്ഷയുമായി മുന്നോട്ടുപോകുന്നത് സൂക്ഷിച്ചു വേണമെന്നും അല്ലാത്തപക്ഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അദ്ദേഹത്തെ മോചിപ്പിക്കാൻ എല്ലാ വഴിയും തേടുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. കോൺഗ്രസ് സഭാേനതാവ് മല്ലികാർജുൻ ഖാർഗെയാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. കെട്ടിച്ചമച്ച കേസിൽ വധശിക്ഷക്ക് വിധേയമായാൽ  നിരപരാധിയായ ഇന്ത്യൻ പൗര​െൻറ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കേന്ദ്ര സർക്കാറി​െൻറ പരാജയമാണെന്ന് ഖാർഗെ പറഞ്ഞു.  വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ഖാർഗെക്ക് മറുപടി നൽകിയ പാർലമ​െൻററികാര്യ മന്ത്രി അനന്ത്കുമാർ, കൽഭൂഷണുമായി നയതന്ത്ര കൂടിക്കാഴ്ചക്ക് 13 തവണ അനുമതി തേടിയെങ്കിലും പാക് അധികൃതർ അനുവദിച്ചില്ലെന്ന് വിശദീകരിച്ചു. 

ജനീവ കൺവെൻഷൻ ഉൾപ്പെടെ അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തുന്നതാണ് പാക് പട്ടാള കോടതിയുടെ വിധിയെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.   മോചനത്തിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അസദുദ്ദീൻ ഉവൈസി പറഞ്ഞു. പി. കരുണാകരൻ, എൻ.കെ. പ്രേമചന്ദ്രൻ,  സൗഗത റോയ് എന്നിവരും പിന്തുണ പ്രഖ്യാപിച്ചു.  രാജ്യസഭയിൽ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കേസ്  കേന്ദ്ര സർക്കാർ ഏറ്റെടുത്ത് പാക് സുപ്രീംകോടതിയിൽ വാദിക്കുമോയെന്ന് ചോദിച്ചു. അതിനപ്പുറവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മറുപടി നൽകി. പാക് പ്രസിഡൻറ് തലത്തിൽ വിഷയം ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാക് സേന സുസജ്ജം -നവാസ് ശരീഫ്
ഇസ്ലാമാബാദ്:  ഏതു ഭീഷണിയും നേരിടാൻ  പാകിസ്താ​െൻറ സായുധസേന സുസജ്ജമാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്. ചാരവൃത്തി ആരോപിച്ച്  ഇന്ത്യക്കാരനായ കുൽഭൂഷൺ സുധീർ ജാദവിന് പാക് പട്ടാള കോടതി കഴിഞ്ഞ ദിവസം വധശിക്ഷ നൽകിയതിനെതിരെ ഇന്ത്യ നൽകിയ താക്കീതി​െൻറ പശ്ചാത്തലത്തിലാണ് ശരീഫി​െൻറ പ്രസ്താവന. ‘‘സംഘർഷേത്തക്കാൾ സഹകരണമാണ്  നയം.  പരസ്പരം  സംശയത്തേക്കാൾ അഭിവൃദ്ധി പങ്കുവെക്കുക എന്നതാണ്  പാകിസ്താ​െൻറ മുഖമുദ്ര’’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kulbhushan yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.