Posted On
date_range Updated On
date_range കൈ മെട്രോ വാതിലുകൾക്കിടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
കൊൽക്കത്ത: നഗരത്തിലെ പാർക് സ്ട്രീറ്റ് സ്റ്റേഷനിൽ മെട്രോ ട്രെയിനിെൻറ വാതിലുകൾക്കിടയിൽ കൈ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. കബി സുഭാഷ് പട്ടണത്തിലേക്കു പോകുന്ന മെട്രോയിൽ കയറവെയാണ് സജൽ കുമാർ ദുരന്തത്തിനിരയായത്.
കൈ അകത്തേക്കിട്ട ഉടൻ വാതിൽ അടഞ്ഞതോടെ പുറത്തുകുടുങ്ങിയ സജൽ കുമാറിനെയും വലിച്ചിഴച്ച് ട്രെയിൻ മുന്നോട്ടുപോകുകയായിരുന്നു. അൽപദൂരം മുന്നോട്ടുപോയ ശേഷം ഇയാൾ ട്രാക്കിലേക്ക് വീണു. യാത്രക്കാർ ബഹളം വെച്ചതോടെ ഉടൻ ൈവദ്യുതി ഓഫ് ചെയ്ത് ട്രെയിൻ നിർത്തിയെങ്കിലും രക്ഷിക്കാനായില്ല. സെൻസർ പ്രവർത്തിക്കാത്തതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിനിടയാക്കിയത്. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.