കോയമ്പത്തൂർ: കുളത്തിലിറങ്ങി ജെല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വിഡിയോ എടു ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ കറുമത്തംപട്ടി രായർപാളയം പളന ിസാമിയുടെ മകൻ വിഘ്നേശ്വരനാണ് (22) മരിച്ചത്. ജെല്ലിക്കെട്ട്- കാളവണ്ടിയോട്ട മത്സരങ്ങളിൽ വിഘ്നേശ്വരൻ തെൻറ കാളയെ പെങ്കടുപ്പിക്കാറുണ്ടായിരുന്നു.
വീടിന് സമീപത്തെ വടുകപാളയത്തെ ആഴമേറിയ കുളത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിഡിയോയെടുത്തത്. ചിത്രീകരണത്തിനിടെ കാള കുളത്തിെൻറ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി. വാലിൽ പിടിച്ചിരുന്ന വിഘ്നേശ്വരൻ ഇതോടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായേതാടെ ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കാളയെ ജീവനോടെ രക്ഷപ്പെടുത്തി. കറുമത്തംപട്ടി പൊലീസ് കേസെടുത്തു. കാളക്കൊപ്പം വിഘ്നേശ്വരൻ കുളത്തിൽ നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.