പാലത്തായി സംഭവം: വീഴ്ചയുണ്ടോയെന്ന് സർക്കാർ ഗൗരവമായി പരിശോധിക്കണം -കോടിയേരി 

തിരുവനന്തപുരം: പാലത്തായി ബാലികാ പീഡനകേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സർക്കാർ ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സ്വർണക്കടത്ത് കേസ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പാർടിയുടെ പൂർണ്ണ പിന്തുണയുണ്ട്. കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരായുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് കേസുമായി ബന്ധപ്പെട്ട് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സർക്കാറിനോ മുഖ്യമന്ത്രിക്കോ ആരെയും സംരക്ഷിക്കേണ്ടതില്ല, ഒന്നും മറക്കാനുമില്ല. കേസിൽ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാടാണ്. സർക്കാറിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളൊന്നും അനുവദിക്കില്ല. സർക്കാറിന് മുകളിൽ പറക്കാൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണം പിടിച്ച കസ്റ്റംസ് നടപടി സ്വാഗതാർഹമാണ്. കേസിൽ കസ്റ്റംസ് ഗൗരവമായി ഇടപെട്ടു. സ്വപ്നയുടെ നിയമനത്തിന് ശിപാർശ ചെയ്തത് ശിവശങ്കറാണ്. കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെയാണ് ശിപാർശയുണ്ടായത്. സ്പേസ് പാർക്ക് ഓപറേഷൻ മാനേജറയായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചത്. സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചത് ബി.എം.എസ് പ്രവർത്തകനാണ്.  കേസന്വേഷണത്തിന് പാർടിയുടെ പൂർണ്ണ പിന്തുണയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരെയും വിളിച്ചിട്ടില്ല. സ്പീക്കറെ പോലും വിവാദത്തിലേക്ക് എടുത്തിട്ടു. എല്ലാ സത്യവും പുറത്തുവരുമെന്നും അവിശ്വാസം സഭയിൽ തള്ളിപ്പോകുമെന്നും കോടിയേരി പറഞ്ഞു. 

സോളാർ കേസുമായുള്ള താരതമ്യത്തിൽ പ്രസക്തി‍യില്ല. സർക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ ആസൂത്രിത നീക്കമാണ് നടക്കുന്നത്. സർക്കാറിനെ അട്ടിമറിക്കാനും അക്രമസമരം നടത്താനും ബി.ജെ.പി ശ്രമിക്കുന്നു. ബി.ജെ.പിയുടെ നീക്കത്തെ കോൺഗ്രസും ലീഗും പിന്തുണക്കുന്നു. ഇവരുടെ നീക്കത്തെ പാർട്ടി പ്രതിരോധിക്കും. കേസിൽ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും എങ്ങനെ ഉൾപ്പെടുത്താമെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ അരാജക സമരം കോവിഡ് പ്രതിരോധം അട്ടിമറിക്കാനാണ്. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് നിസ്സഹകരണ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - kodiyeri balakrishnan pressmeet-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.