18 ന്​ മുകളിലുള്ള 67 % പേരും കോവിഡ് ബാധിതരെന്ന് പഠനം; കുട്ടികളെയും കോവിഡ്​ ബാധിച്ചിരുന്നുവെന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി:രാജ്യത്തെ 18 വയസിന്​ മുകളിലുള്ള 67 ശതമാനം ആളുകളും ഇന്ത്യയിൽ കോവിഡ് ബാധിതരാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയും എയിംസും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ ദേശിയ സെറോ സർവേയിലാണ്​ 18 വയസിന് മുകളിലുള്ള 67 ശതമാനം ആളുകളും ഇന്ത്യയിൽ കോവിഡ് ബാധിതരാണെന്ന് വെളിപ്പെടുത്ത​ുന്നത്​. കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തിൽ നീതി ആയോഗ് അംഗം ഡോ. ​വി കെ പോൾ ആണ്​ ഇക്കാര്യം​ വെളിപ്പെടുത്തിയത്​.

18 വയസിന് താഴെയുള്ളവരിൽ രാജ്യത്ത് സെറോപോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരു പോലെയാണെന്നും സർവെ വെളിപ്പെടുത്തിയിരിക്കുന്നത്​.

18 വയസിനു മുകളിലുള്ളവരിൽ സെറോ പോസിറ്റിവിറ്റി നിരക്ക് 67 ശതമാനം രേഖപ്പെടുത്തു​േമ്പാൾ 18 വയസിന് താഴെയുള്ളവരിൽ 59 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ 18 വയസിന് താഴെയുള്ളവരിൽ 78 ശതമാനവും 18 വയസ്സിന് മുകളിലുള്ളവരിൽ 79 ശതമാനവുമാണ് കോവിഡ്​ ബാധിതരായത്​.

ഗ്രാമപ്രദേശങ്ങളിൽ, 18 വയസിന് താഴെയുള്ളവരിൽ 56 ശതമാനവും 18 വയസിനു മുകളിലുള്ളവരിൽ 63 ശതമാനവുമാണ് സെറോപോസിറ്റിവിറ്റി നിരക്കെന്നും സർവെയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

അതെ സമയം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കും കോവിഡ്​ ബാധിച്ചതായി തെളിയിക്കുന്നുവെന്നും ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.പക്ഷേ അത് മുതിർന്നവരെ പോലെ ഗുരുതരമായിരുന്നില്ല. അപൂർവം കുട്ടികളിൽ മാത്രമാണ്​ അണുബാധ ഗുരുതരമായി ഉണ്ടായത്​.അത്​ കൊണ്ട്​ തന്നെ മുതിർന്നവരെ പോലെ കുട്ടികളിലും ആന്‍റിബോഡി ഉണ്ടായിട്ടുണ്ട്​. അതിനാൽ തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പഠനം സൂചിപ്പിക്കുന്നു.

Tags:    
News Summary - Kids and adults have similar antibodies AIIMS Sero Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.