Posted On
date_range Updated On
date_range നൂപുർ ശർമ്മയുടെ തലവെട്ടുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച അജ്മീർ പുരോഹിതൻ അറസ്റ്റിൽ
ജയ്പുർ: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ വീട് സമ്മാനമായി നൽകാമെന്ന് പ്രഖ്യാപിച്ച അജ്മീർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ. പുരോഹിതൻ സൽമാൻ ചിസ്തിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അർധരാത്രിയിൽ വീട്ടിൽ നിന്നാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവാദ പ്രഖ്യാപനത്തിന് പിന്നാലെ പരാതി ലഭിച്ചതിനെ തുടർന്ന് പുരോഹിതനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തിരുന്നു. പ്രവാചകനിന്ദ നടത്തിയതിന് താൻ തന്നെ നൂപുർ ശർമയെ വെടിവെച്ച് കൊല്ലേണ്ടതായിരുന്നുവെന്നും ചിസ്തി പറയുന്നത് വിഡിയോയിലുണ്ട്.
അതേസമയം, അജ്മീർ ദർഗ ദിവാൻ സൈനുൽ ആബിദീൻ അലി ഖാൻ, ചിസ്തിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.