വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പാർലമെന്റ് മാർച്ച്‌

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച പാർലമെന്റ് മാർച്ച്‌ നടത്തും. നോട്ടു നിരോധനവും, ജി.എസ്.ടിയും സൃഷ്ടിച്ച ബുദ്ധിമുട്ടുകളിൽനിന്നും കരകയറും മുൻപ് കൂടുതൽ വ്യാപാര വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാറെന്നു ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു.

വിദേശി -സ്വദേശി കുത്തകകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകക്കുമേലുള്ള ജി.എസ്.ടി യിൽ നിന്ന് വ്യാപാരികളെ പൂർണമായും ഒഴിവാക്കുക, ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന മാർച്ച്‌ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ ബാബുലാൽ ഗുപ്ത മുഖ്യ പ്രഭാഷകനാകും. കേരളത്തിൽനിന്നുള്ള എം.പി മാർ, വ്യാപാര വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന -ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

Tags:    
News Summary - kerala vyapari vyavasayi ekopana samithi Parliament March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.