സഹകരണ പ്രശ്​നം: പാർലമെൻറിന് മുമ്പിൽ കേരളാ എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​​െൻറ പശ്​ചാത്തലത്തിൽ സഹകരണ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കണ​െമന്ന് ആവശ്യപ്പെട്ട്​ ​കേരളാ എം.പിമാർ പാർലമെൻറിനു മുന്നിൽ ധർണ്ണ നടത്തി. രാജ്യസഭ എം.പി എ.കെ ആൻറണിയുടെ നേതൃത്വത്തിലായിരുന്നു ധർണ.

കേരളത്തിലെ സഹകരണ മേഖല ഗുരുതരമായ പ്രതിസന്ധിയാണ്​ നിലനിൽക്കുന്നതെന്ന്​ എ.കെ ആൻറണി പറഞ്ഞു. ഇനിയും ഇൗ സ്​ഥിതി തുടർന്നാൽ സംസ്​ഥാനത്ത്​ ആത്​മഹത്യകൾ വർധിക്കും. പ്രശ്​നപരിഹാരത്തിനായി കേന്ദ്ര ധനമന്ത്രിയെ കണ്ടപ്പോൾ റിസർവ്​ ബാങ്ക്​ ഗവർണറുമായി സംസാരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത്ര ദിവസമായിട്ടും നടപടികളൊന്നും എടുത്തു കാണുന്നില്ല -ആൻറണി പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്​നങ്ങൾ പറയാൻ പ്രധാനമന്ത്രി അനുമതി തരാത്ത​െതന്താണെന്ന്​ മനസിലാകുന്നില്ല. ആവശ്യമെങ്കിൽ സഹകരണ ബാങ്കുകളിൽ ആദായ നികുതി പരിശോധന ആവാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്​. ഇനി ഇൗ വിഷയത്തിൽ കേന്ദ്രസർക്കാറിന്​ പറയാൻ ഒരു ന്യായീകരണവുമില്ല. വാണിജ്യ ബാങ്കുകൾക്ക്​ ലഭ്യമാവുന്ന അധികാരങ്ങൾ സഹകരണ ബാങ്കുകൾക്ക്​ നൽകുന്നതുവരെ ​ഒറ്റ​െകട്ടായി സഭക്കകത്തും പുറത്തും സമരം നടത്തുമെന്നും ആൻറണി വ്യക്തമാക്കി.

 

Tags:    
News Summary - kerala mps protest in parliament in the cooperative sector issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.