ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ‘ചീഫ് മർഡറർ’ ആണെന്ന് ബി.ജെ.പി ദേശീയ നേതാവ്. ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവുവാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്ന പരാമർശം നടത്തിയത്. സി.പി.എമ്മിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്' എന്നാണ് അദ്ദേഹം വിമർശിച്ചത്. വിമര്‍ശിച്ചത്.
‘‘ സി.പി.എം– കൊലപാതകികളുടെ പാര്‍ട്ടി എന്നതുപോലെയാണ് പ്രവർത്തിച്ചു വരുന്നത്. ഇതു പോലൊരു സർക്കാർ വേറെയില്ല. കഴിഞ്ഞ 13 മാസങ്ങളായി ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥ മുഖം ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. സി.പി.എമ്മിെൻറ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്നും റാവു പറഞ്ഞു.
മുഖ്യമന്ത്രി കൊലപാതകങ്ങളുടെ ആസൂത്രകനാകുന്നത് അപലപനീയമാണ്. എന്നാൽ ഇടതുപക്ഷത്തിന് വേണ്ടി അക്രമം നടത്തുന്നവരുടെ സുരക്ഷിത സ്ഥലമാണ് കേരളം. സംസ്ഥാന സർക്കാർ അക്രമികൾക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആശങ്കയുണ്ട്. അക്രമങ്ങൾക്കെതിരെ സർക്കാർ ശകതമായ നടപടിയെടുക്കണമെന്നും റാവു പറഞ്ഞു.
തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവർത്തകൻ രാജേഷിെൻറ കൊലപാതകത്തെ തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തിയിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.