കെജ്​രിവാളിന്​ ഡോക്​ട​േററ്റ്​ നുണ പറയുന്നതിൽ -​ജല തർക്കത്തിൽ ഹരിയാന ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഹരിയാന ഡൽഹിക്ക്​ അവകാശപ്പെട്ട ജലം തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണത്തിൽ അരവിന്ദ്​ കെജ്​രിവാൾ സർക്കാരിന്​ മറുപടിയുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്​. ഡൽഹി സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും അരവിന്ദ്​ കെജ്​രിവാൾ നുണ പറയുന്നതിനാണ്​ ഡോക്​ടറേറ്റ്​ എടുത്തിരിക്കുന്നതെന്നും അനിൽ പറഞ്ഞു.

ഡൽഹിക്ക്​ അവകാശപ്പെട്ട ജലം വിട്ടുനൽകാൻ ഹരിയാനക്ക്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി ജല ബോർഡ്​ സുപ്രീംകോടതിയെ സമീപിക്ക​ുമെന്ന്​ കഴിഞ്ഞദിവസം ജല ബോർഡ്​ വൈസ്​ ചെയർമാൻ രാഘവ്​ ഛദ്ദ അറിയിച്ചിരുന്നു.

ഡൽഹിക്ക്​ അവകാശപ്പെട്ട ജലം ഹരിയാന നൽകുന്നില്ല. യമുനയിലേക്ക്​ ഹരിയാന തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ ്​ ഏറ്റവും കുറഞ്ഞ തോതിലാണ്​. 1995ൽ നിശ്ചയിച്ചത്​ പ്രകാരമുള്ള വെള്ളം ലഭിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു​ പ്രതികരണം. ഈ വാദത്തെ തള്ളിയായിരുന്നു അനിൽ വിജിന്‍റെ പ്രതികരണം.

'ആദ്യം എ.എ.പി സർക്കാർ കോവിഡ്​ രണ്ടാം തരംഗത്തിൽ ആവശ്യത്തിൽ അധികം ഒാക്​സിജൻ ശേഖരിക്കുന്നതിനായി തെറ്റായ കണക്കുകൾ അവതരിപ്പിച്ചു. ഇപ്പോൾ അവർ ​െവള്ളത്തിന്‍റെ കാര്യത്തിൽ സ്വന്തം തോൽവി മറച്ചുവെക്കാനായി നുണ പറയുന്നു.​ അടിസ്​ഥാനമില്ലാത്ത ആരോപണങ്ങൾ അവർ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു' -അനിൽ വിജ്​ കൂട്ടിച്ചേർത്തു.

മൺസൂൺ വൈകിയതിനാൽ യമുനയിൽ വെള്ളത്തിന്​ ക്ഷാമമുണ്ട്​. എന്നാൽ ഡൽഹിക്ക്​ അവകാശപ്പെട്ട ജലം നൽകാറുണ്ടെന്നും അനിൽ വിജ്​ പറഞ്ഞു. 

Tags:    
News Summary - Kejriwal has done PhD in speaking lies Anil Vij

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.