ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) വിൽക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് എണ്ണക്കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിർദേശമുണ്ട്.

അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ.

20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ കാലത്തേക്ക് മാത്രം ഇളവുകൾ നൽകിയേക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Govt Mandates Nationwide Sale Of E20 Petrol With RON 95 From April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.