???? ???????????? ????????? ??????????, ?????????????? ?????? ???????? ??????? ??????? ????????????

ഡൽഹി കലാപം: മരിച്ചവരുടെ കുടുംബത്തിന്​ 10 ലക്ഷം വീതം നൽകുമെന്ന്​ കെജ്​രിവാൾ

ന്യൂഡൽഹി: ഞായറാഴ്​ച തുടങ്ങിയ കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഡൽഹി സർക്കാർ പത്ത്​ ലക്ഷം വീതം നഷ്​ടപരിഹ ാരം നൽകുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. മറ്റു നാശനഷ്​ടങ്ങൾ സംഭവിച്ചവർക്ക്​ സർക്കാർ നൽകുന്ന നഷ്​ട പരിഹാരങ്ങളും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കലാപത്തിൽ പങ്കുള്ളവർക്കെതിരെ അവരുടെ പാർട്ടി​യേ ാ മറ്റു പരിഗണനകളോ നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്തുന്നതിലും കലാപാന്തരീക്ഷം നിയന്ത്രിക്കുന്നതിലും ആപ്​ സർക്കാറിനെതിരെ കോൺഗ്രസ്​ വിമർശം ഉന്നയിക്കുന്നതിനിടെയിലാണ്​ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
കലാത്തിൽ പരിക്ക്​ പറ്റിയവർക്ക്​ സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യ ചികിത്സ നൽകും. കലാപത്തിൽ അംഗവൈകല്യമടക്കം സംഭവിച്ചവർക്ക്​ അഞ്ച്​ ലക്ഷം വീതവും വലിയ പരിക്കുകളുള്ളവർക്ക്​ രണ്ട്​ലക്ഷം വീതവും പരിക്കേറ്റ മറ്റുള്ളവർക്ക്​ 20000 രൂപ വീതവും നഷ്​ട പരിഹാരമായി നൽകും.
തീ വെച്ച്​ നശിപ്പിച്ച വ്യാപാരസ്​ഥാപനങ്ങൾ ഇൻഷുർ സുരക്ഷ ഉള്ളവയല്ലെങ്കിൽ അഞ്ച്​ ലക്ഷം വീതം ഡൽഹി സർക്കാർ നൽകും. വീടുകൾ അഗ്​നിക്കിരയായവർക്ക്​ അഞ്ച്​ ലക്ഷം വീതം നൽകും. വാടക വീടുകളാണെങ്കിൽ വീട്ടുടമസ്​ഥന്​ നാല്​ ലക്ഷവും താമസക്കാർക്ക്​ ഒരു ലക്ഷവുമാണ്​ നൽകുക. മൃഗങ്ങൾ നഷ്​ടപ്പെട്ടവർക്ക്​ 5000 രൂപ വീതവും റിക്ഷകൾ നഷ്​ടപ്പെട്ടവർക്ക്​ 25000 രൂപ വീതവും ഇ-റിക്ഷകൾ നഷ്​ടപ്പെട്ടവർക്ക്​ 50000 രൂപ വീതവും ഡൽഹി സർക്കാർ നൽകുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


Tags:    
News Summary - Kejriwal announces Rs 10 lakh compensation to families of those killed in violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.