ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് ന്യൂഡൽഹി മണ്ഡലത്തിൽ 21,69 7 വോട്ടിന്‍റെ വിജയം. ബി.ജെ.പിയുടെ സുനിൽ കുമാർ യാദവിനെയാണ് കെജരിവാൾ തോൽപ്പിച്ചത്. കെജരിവാൾ 46,758 വോട്ട് നേടിയപ്പോൾ സ ുനിൽ കുമാർ യാദവിന് 25,061 വോട്ട് മാത്രമേ നേടാനായുള്ളൂ. 3220 വോട്ട് നേടിയ കോൺഗ്രസിന്‍റെ രമേശ് സബർവാളാണ് മൂന്നാം സ്ഥാ നത്ത്.
ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് ഝാക്കും അമാനത്തുല്ലാ ഖാനും മികച്ച ഭൂരിപക്ഷമാണ്. ബുറാഡി മണ്ഡലത്തിൽ സഞ്ജീവ് ഝാക്ക് 80,000 വോട്ടിനു മുകളിലാണ് ഭൂരിപക്ഷം. ഒാഖ്ല മണ്ഡലത്തിലെ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ലാ ഖാൻ 71,827 വോട്ടിെൻറ ഭൂരിപക്ഷം നേടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ശാഹീൻബാഗ്, ജാമിഅ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒാഖ്ല മണ്ഡലത്തിൽനിന്നു വൻ ഭൂരിപക്ഷത്തിനാണ് അമാനത്തുല്ല ഖാൻ വിജയിച്ചത്. കഴിഞ്ഞ തവണ 64,532 വോട്ടിെൻറ ഭൂരിപക്ഷമാണ് അമാനത്തുല്ലാ ഖാന് ലഭിച്ചത്. ബി.ജെ.പിയുടെ ബ്രഹം സിങ്ങാണ് എതിർ സ്ഥാനാർഥി.
അമാനത്തുള്ള ഖാൻ 1,30,367 വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ ബ്രഹം സിങ്ങിന് 58,540 വോട്ട് നേടാനേ സാധിച്ചുള്ളൂ. കോൺഗ്രസിന്‍റെ പർവേസ് ഹാശ്മി 5123 വോട്ട് നേടി. ശാഹീൻബാഗ് ഉൾപ്പെടുന്ന മണ്ഡലമായതിനാൽ അമാനത്തുല്ല ഖാൻ പിന്നിലായത് ഏറെ വാർത്താപ്രാധാന്യം നേടിയെങ്കിലും ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ അമാനത്തുല്ലാ ഖാൻ കുതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.