ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന എം.പി കൊത്ത പ്രഭാകർ റെഡ്ഡിക്ക് കുത്തേറ്റു. സിദ്ദിപെട്ട് ജില്ലയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്ററുടെ വീട്ടിലേക്ക് പോകവെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. അജ്ഞാതനായ ഒരാൾ ഹസ്തദാനം നൽകാനെന്ന വ്യാജേന അടുത്തെത്തി എം.പിയുടെ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. എം.പിയെ ഉടൻ ഗജ്‌വേൽ സർക്കാർ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
അക്രമിയെ ബി.ആർ.എസ് പ്രവർത്തകൾ നന്നായി പിടികൂടി കൈകാര്യം ചെയ്തു. പിന്നീട് പൊലീസിന് വിട്ടുകൊടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് സിദ്ദിപെട്ട് പൊലീസ് കമ്മീഷണർ എൻ. ശ്വേത പറഞ്ഞു.
ബി.ആർ.എസിന്റെ സ്ഥാനാർഥിയാണ് റെഡ്ഡി. നവംബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദുബ്ബകയിൽ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി എം.എൽ.എ രഘുനന്ദൻ ആണ് എതിരാളി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എം.പി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് റെഡ്ഡി എ.പിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.