ഡൽഹി സർവകലാശാല: ​െഎസ പ്രസിഡൻറിന്​ എ.ബി.വി.പി പ്രവർത്തകരുടെ മർദനം

ന്യൂഡൽഹി: ഡൽഹി സർവകലാശാല ​െഎസ പ്രവർത്തകരെ എ.ബി.വി.പി പ്രവർത്തകർ​ ആക്രമിച്ചുവെന്ന്​ പരാതി. ​െഎസ പ്രസിഡൻറ്​ കൗൾപ്രീത്​ കൗർ ഉൾപ്പടെയുള്ളവരെ മർദിച്ചുവെന്നാണ്​ ആരോപണം. യൂനിവേഴ്​സിറ്റിയിലെ കിരോരി മാൽ കോളജിലാണ്​ സംഭവമുണ്ടായത്​.

കോളജിൽ പ്രൊഫസറെ കാണാനായി കൗർ എത്തിയപ്പോഴാണ്​ നാല്​ എ.ബി.വി.പി പ്രവർത്തകർ മർദിച്ചത്​​. കോളജിൽ നിന്ന്​ പുറത്തേക്ക്​ പോകാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്​. കൗൾപ്രീതിനൊപ്പമുണ്ടായിരുന്നു സുഹൃത്തുക്കൾക്കും മർദന​േമറ്റു​.

അതേ സമയം, കൗൾപ്രീത്​ കൗറിനെതിരെ സൈബർ ആക്രമണം എ.ബി.വി.പി തുടരുകയാണ്​. സംഭവം വിവരിച്ച്​ കൊണ്ടുള്ള കൗറി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിന്​ താഴെ എ.ബി.വി.പി പ്രവർത്തകരുടെ അശ്ലീല കമൻറുകൾ നിറയുന്നു​.

Tags:    
News Summary - KAWALPREET KAUR – AISA’S DU PRESIDENT ALLEGEDLY SLAPPED AND HARASSED BY ABVP WORKERS AT KIRORIMAL COLLEGE-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.