പത്താൻകോട്ട്: കഠ്വ കേസിൽ ഇരയുടെ കുടുംബം അഭിഭാഷകയെ മാറ്റി. നാടോടി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിെൻറ വിചാരണ നടക്കുന്ന പഞ്ചാബിലെ പത്താൻകോട്ട് കോടതിയിൽ ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനാണ് കുടുംബം ദീപിക സിങ് രജാവത്തിെന ഒഴിവാക്കിയത്. ഇതിനകം 100 തവണ കോടതി കേസിൽ വാദം കേൾക്കുകയും 100 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
എന്നാൽ, ദീപിക ഇരയുടെ കുടുംബത്തിനു േവണ്ടി രണ്ടുതവണ മാത്രമാണ് ഹാജരായത്. പെൺകുട്ടിയുടെ പിതാവാണ് അഭിഭാഷകയെ മാറ്റിയ വിവരം അറിയിച്ചത്. സമ്മർദങ്ങൾക്കു വഴങ്ങാതെ കേസ് ഉയർത്തിക്കൊണ്ടു വന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ ദീപികക്കെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് വധഭീഷണി ഉയർന്നിരുന്നു.
അതേസമയം, കഠ്വ കേസിെൻറ നടത്തിപ്പിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വളരെ മുതിർന്ന രണ്ട് പ്രോസിക്യൂട്ടർമാരടക്കം ഒരു സംഘമാണ് ഇരക്കുവേണ്ടി കേസ് നടത്തുന്നതെന്നും ദീപിക അറിയിച്ചു. ക്രിമിനൽ കേസുകൾ നടത്തുന്നതിൽ എന്നേക്കാൾ പരിചയസമ്പന്നരാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിചാരണ കോടതിയിൽ പോകുന്നുണ്ട്. വീട്ടിൽനിന്ന് പത്താൻകോട്ടിലേക്ക് 200 കി.മീറ്റർ ദൂരമുണ്ട്. ദിവസവും പോയി വരുന്നതും പ്രയാസം ഉണ്ടാക്കുന്നുണ്ട്. പെൺകുട്ടിയുടെ പിതാവിെൻറ പ്രതികരണം ദൗർഭാഗ്യകരമാണ്. എന്നും ഞാൻ ഇരയുടെ കുടുംബത്തിനൊപ്പമാണ് നിലകൊള്ളുന്നത് - ദീപിക സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.