ന്യൂഡൽഹി: കത്വ ബലാത്സംഗത്തിൽ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. മനുഷ്യരെന്ന നിലയിൽ നാം പരാജയപ്പെട്ടുവെന്നും പെൺകുട്ടിക്ക് നീതി ലഭ്യമാക്കുമെന്നും വി.കെ സിങ് ട്വീറ്റ് ചെയ്തു. കത്വ ബലാത്സംഗത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ജനുവരി 10നാണ് കശ്മീരിലെ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. അതിന് ശേഷം പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. തുടർന്ന് ജനുവരി 17ന് പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ബക്കർവാൽ മുസ്ലിം നാടോടി സമുദായാംഗമാണ് കൊല്ലപ്പെട്ട ബാലിക. കുട്ടിയെ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ബക്കർവാൽ സമുദായത്തെ രസന ഗ്രാമത്തിൽനിന്ന് ആട്ടിയോടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ പ്രതികൾക്ക് പിന്തുണയുമായി ഹിന്ദു ഏകത മഞ്ച് എന്ന സംഘടന രംഗത്തെത്തിയത് കത്വയിൽ രൂക്ഷമായ വർഗീയ ചേരിതിരിവിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.