ജമ്മു: കോളിളക്കം സൃഷ്ടിച്ച കഠ്വ ബലാത്സംഗ കൊലക്കേസിലെ പ്രതി വിശാൽ ജേങ്കാത്ര, സംഭവം നടന്ന ജനുവരിയിൽ പഠനസ്ഥലമായ ഉത്തർപ്രദേശിലെ മീറത്തിലായിരുന്നില്ലെന്ന് കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനക്കുശേഷമാണ് കേസ് അന്വേഷിക്കുന്ന ജമ്മു-കശ്മീർ ക്രൈംബ്രാഞ്ച് ഇക്കാര്യം പുറത്തുവിട്ടത്. സംഭവം നടക്കുന്ന സമയത്ത് കഠ്വയിൽ ഇല്ലായിരുന്നുവെന്നും മീറത്തിലായിരുന്നുവെന്നുമുള്ള വിശാലിെൻറ വാദം പൊളിക്കുന്നതാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് ശാസ്ത്രീയ പരിശോധനക്ക് ക്രൈംബ്രാഞ്ച് മുതിർന്നത്. പിതാവ് സഞ്ജി റാം, പ്രായപൂർത്തിയാകാത്ത ബന്ധു, പൊലീസ് ഒാഫിസർ ദീപക് ഖജൗരിയ എന്നിവരും ബിരുദവിദ്യാർഥിയായ വിശാലിനൊപ്പം കേസിലെ പ്രതികളാണ്. എന്നാൽ, കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന് സ്ഥാപിക്കാൻ വ്യാജമായ തെളിവുകൾ ഉണ്ടാക്കി താൻ ആ സമയത്ത് മീറത്തിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ വിശാൽ ശ്രമിച്ചതായി പൊലീസ് പറയുന്നു. ഹാജർപട്ടികയിലെയും പരീക്ഷയുടെ ഉത്തരക്കടലാസിലെയും വിശാലിെൻറ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി.
ഹാജർപട്ടികയിൽ നൽകിയ ഒപ്പ് പതിവായുള്ളതിൽ നിന്ന് വ്യത്യസ്തമാണെന്ന് കൈയക്ഷര വിദഗ്ധർ കണ്ടെത്തി. പട്ടികയിൽ വിശാലിെൻറ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഇവർ പറയുന്നു. ജനുവരി ഒമ്പതിന് വിശാൽ എഴുതിയ പരീക്ഷയുടെയും 12നും 15നും എഴുതിയെന്നു പറയുന്ന പരീക്ഷയുടെയും ഉത്തരക്കടലാസുകളും പരിശോധിച്ചപ്പോൾ അതിലും ൈകയക്ഷരങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ കെണ്ടത്തി. ജനുവരി 10ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ 13ന് രാവിലെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചശേഷം വിശാൽ 14ന് മീറത്തിലേക്ക് തിരിച്ചുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.