Posted On
date_range Updated On
date_range കശ്മീർ സംഘർഷം: മെഹ്ബൂബയും രാജ്നാഥും കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: കശ്മീർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി. കശ്മീർ താഴ്വരയിൽ തുടരുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച അനന്ത്നാഗിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയിരുന്നു. 30 തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്.
ജൂലൈ 12ന് ബുദ്ഗാം ജില്ലയിൽ മൂന്ന് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.