കർണാടക: എന്ത്​ സംഭവിക്കുമെന്ന്​ കാത്തിരുന്നു കാണാം -യെദിയൂരപ്പ

ബംഗളൂരു: കർണാടക നിയമസഭയിൽ ബി.ജെ.പിക്ക് 107 ​എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന്​ പാർട്ടി നേതാവ്​ ബി.എസ്​. യെദിയൂരപ്പ. 105 പാർട്ടി എം.എൽ.എമാർക്ക്​ പുറമെ രണ്ട്​ സ്വതന്ത്രരും ബി.ജെ.പിക്ക്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, കുമാ രസ്വാമി സർക്കാറിന്​ 103 പേരുടെ പിന്തുണ മാത്രമാണുള്ളതെന്നും കർണാടകയുടെ കാര്യത്തിൽ എന്ത്​ സംഭവിക്കുമെന്ന്​ കാത ്തിരുന്ന്​ കാണാമെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം, കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഭരണപക്ഷത്തെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്​. കോൺഗ്രസിന്‍റെ 21 മന്ത്രിമാർക്ക്​ പിന്നാലെ ജെ.ഡി.എസിന്‍റെ മന്ത്രിമാരും രാജിവെച്ചു. വിമത എം.എൽ.എമാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി പ്രതിസന്ധി പരിഹരിക്കാനാണ്​ നീക്കം. ഇതുപ്രകാരം മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും.

രാജിവെച്ച വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നടപടി തുടങ്ങിയിട്ടുണ്ട്​. മുംബൈയിൽ കഴിയുന്ന എം.എൽ.എമാർ 24 മണിക്കൂറിനകം തിരികെ എത്തിയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു കഴിഞ്ഞു.

Tags:    
News Summary - karnataka; wait and see what happend say BS Yedyurappa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.