ബം​ഗ​ളൂ​രു: ആ​റാം ശ​മ്പ​ള​ക​മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി സം​സ്ഥാ​ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ര്‍ദേ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് 15 ദി​വ​സം നീ​ണ്ട ബ​സ് പ​ണി​മു​ട​ക്ക് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ പി​ൻ​വ​ലി​ച്ച​ത്.

കോ​ട​തി​യി​ല്‍ വി​ശ്വാ​സ​വും ബ​ഹു​മാ​ന​വു​മു​ണ്ടെ​ന്നും സ​മ​രം താ​ല്‍ക്കാ​ലി​ക​മാ​യി പി​ന്‍വ​ലി​ക്കു​ക​യാ​ണെ​ന്നും ക​ര്‍ണാ​ട​ക റോ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് എം​പ്ലോ​യീ​സ് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ കൊ​ടി​ഹ​ള്ളി ച​ന്ദ്ര​ശേ​ഖ​ര്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ നാ​ല്​ ട്രാ​ന്‍പോ​ര്‍ട്ട് കോ​ര്‍പ​റേ​ഷ​നി​ലെ​യും മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ജോ​ലി​ക്ക് എ​ത്തി​ത്തു​ട​ങ്ങും.

അ​തേ​സ​മ​യം, പ​ണി​മു​ട​ക്ക് താ​ല്‍ക്കാ​ലി​ക​മാ​യി പി​ന്‍വ​ലി​ച്ചെ​ങ്കി​ലും ശ​മ്പ​ള വ​ര്‍ധ​ന​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്നും കൊ​ടി​ഹ​ള്ളി ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.

ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സി​റ്റി​ങ് ന​ട​ത്താ​മെ​ന്ന് ഹൈ​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ഏ​ഴി​നാ​ണ് ആ​റാം ശ​മ്പ​ള​ക​മീ​ഷ​ന്‍ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചു​ള്ള ശ​മ്പ​ളം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്.

പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് എ​ത്തി. ബി.​എം.​ടി.​സി ഉ​ൾ​പ്പെെ​ട ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ൾ കൂ​ടു​ത​ൽ ബ​സ് സ​ർ​വി​സും ബു​ധ​നാ​ഴ്ച ന​ട​ത്തി.

60 ശ​ത​മാ​ന​ത്തി​ല​ധി​കം ബ​സു​ക​ള്‍ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തി. ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്നും സ​മ​രം പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് എം​പ്ലോ​യീ​സ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ 20,000ത്തോ​ളം ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ​യാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്. 2169 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. 2941 പേ​രെ​യാ​ണ് സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്. 7666 ജീ​വ​ന​ക്കാ​ര്‍ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. 8000 പേ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു.

ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക്് എ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ഹൈ​കോ​ട​തി സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

പ​ണി​മു​ട​ക്കി​ൽ 287 കോ​ടി ന​ഷ്​​​ടം

ബം​ഗ​ളൂ​രു: ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ 21വ​രെ സം​സ്ഥാ​ന​ത്ത് ട്രാ​ൻ​സ്േ​പാ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​നെ​തു​ട​ർ​ന്ന് നാ​ല്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലാ​യി 287 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്​​​ട​മു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (122.50 കോ​ടി), ബി.​എം.​ടി.​സി (45 കോ​ടി), എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി (57.50 കോ​ടി), എ​ൻ.​ഇ.​കെ.​ആ​ർ.​ടി.​സി (62 കോ​ടി) എ​ന്നി​ങ്ങ​നെ​യാ​ണ് ഒാ​രോ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നി​ലും ഉ​ണ്ടാ​യ ന​ഷ്​​​ടം.

Tags:    
News Summary - karnataka transport strike came to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.