കർണാടക ഡി.ജി.പി പ്രവീൺ സൂദ് പുതിയ സി.ബി.ഐ മേധാവി

ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) മേധാവിയായി കർണാടക പൊലീസ് മേധാവി പ്രവീൺ സൂദിനെ നിയമിച്ചു. രണ്ടുവർഷമാണ് നിയമന കാലാവധി. കർണാടകയിൽ കോൺഗ്രസ് വിജയം നേടിയതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ നിയമനം. നിലവിലെ സി.ബി.ഐ മേധാവി സുബോധ് കുമാർ ജെയ്സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കും.

ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീര്‍ സക്‌സേന, താജ് ഹസന്‍ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീണ്‍ സൂദിനെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് നിർദേശിച്ചത്. അവാസാന നിമിഷമാണ് സൂദ് പട്ടികയിൽ ഇടംപിടിച്ചത്. 

കർണാടകയിലെ ബി​.ജെ.പി സർക്കാരിനെ സംരക്ഷിക്കുകയാണെന്ന് കോ​ൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പ്രവീൺ സൂദ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളെ കേസുകളിൽ കുടുക്കുന്ന സൂദിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. 1986 ഐ.പി.എസ് ബാച്ചിലെ കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഐ.ഐ.ടി ഡല്‍ഹിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രവീണ്‍ സൂദ് ഹിമാചല്‍ സ്വദേശിയാണ്. മൂന്നു വര്‍ഷം മുമ്പാണ് കര്‍ണാടക ഡി.ജി.പിയായി ചുമതലയേറ്റത്. 2024 വരെയായിരുന്നു കാലാവധി.

പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. സാധാരണ രണ്ടു വർഷമാണ് കാലാവധി. അഞ്ച് വർഷം വരെ കാലാവധി നീട്ടാം. 

Tags:    
News Summary - Karnataka police chief Praveen Sood to be next CBI director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.