കർണാടക ലോകായുക്തക്ക് കുത്തേറ്റു

ബംഗളുരു: കർണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടിക്ക് കത്തിക്കുത്തേറ്റു. മൂന്ന് തവണ കുത്തേറ്റ വിശ്വനാഥ് ഷെട്ടി ഇപ്പോൾ മല്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം ഗുരുതരാവസ്ഥയിലല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

വിശ്വനാഥ് ഷെട്ടിയെ കുത്തിയ കേസിൽ തേജസ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം കേസുകളിൽ പ്രതിയാണ് തേജസ് ശർമ. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെക്കുറിച്ച്  തേജസ് ശർമ പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസ് അവസാനിപ്പിച്ചതായി ലഭിച്ച കുറിപ്പാണ് തേജസ് ശർമയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കുറിപ്പ് ലഭിച്ചതിനുശേഷമാണ് ഇയാൾ മാരകായുധവുമായി ലോകായുക്തയുടെ ഓഫിസിലെത്തിയത്. ലോകായുക്തയുടെ ഗൺമാൻ പുറത്തുപോയ സമയമാണ് ഇയാൾ ലോകായുക്തയെ കുത്തിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Karnataka Lokayukta Stabbed Thrice Inside His Office Premises in Bengaluru-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.