കർണാടകയിൽ 17ന് ശേഷം ജിമ്മും ഗോൾഫും പൂളുകളും തുറന്നേക്കും

ബംഗളുരു: ജിമ്മുകളും ഫിറ്റ്നെസ് സെന്‍ററുകളും ഗോൾഫ് ക്ലബുകളും സ്വിമ്മിങ് പൂളുകളും മെയ് 17ന് ശേഷം തുറക്കാൻ സാധ്യതയുണ്ടെന്ന് കർണാടക ടൂറിസം മന്ത്രി സി.ടി രവി അറിയിച്ചു. കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങളും തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

'ബുധനാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പയോട് ഫിറ്റ്നെസ് സെന്‍ററുകളും ഗോൾ ക്ലബുകളും ഹോട്ടലുകളും റസ്റ്ററന്‍റുകളും തുറക്കാൻ അനുമതി വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കുന്ന മെയ് 17ന് ശേഷം ഇതേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി' മന്ത്രി പറഞ്ഞു. 

ഫിറ്റ്നെസിനെക്കുറിച്ച് ആശങ്കപ്പെടുന്ന നിരവധി സ്പോർട്സ് താരങ്ങളും ഗോൾഫ് കളിക്കാരും ഇവയെല്ലാം തുറക്കണമെന്ന് മുഖ്യന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ഇവ പ്രവർത്തിക്കുക. 

മുസ്റായ് ക്ഷേത്രം തുറന്ന് പ്രവർത്തിക്കുമെന്നുമെന്നാണ് റിപ്പോർട്ട്. ഭക്തർ കൊണ്ടുവരുന്ന പൂക്കളോ പഴങ്ങളോ നേദിക്കില്ലെന്നും തീർഥം, പ്രസാദം ഇവ നൽകില്ലെന്നും അറിയുന്നു. 

ജിമ്മുകളും സ്വിമ്മിങ് പൂളുകളും എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തിക്കുക. 

Tags:    
News Summary - Karnataka likely to allow gyms and golf clubs to open- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.