കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഒരുക്കി കർണാടക സർക്കാർ

ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് ബംഗളൂരുവിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാൻ സൗജന്യ യാത്ര ഒരുക്കി കർണാടക സർക്കാർ. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബി.എം.ടി.സി ബസ്റ്റാന്‍റിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്. 

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്‍റെ ചെലവായ ഒരു കോടി രൂപ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി കെ.എസ്.ആർ.ടി.സിക്ക് സംഭവാന ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കെ.പി.സി.സി അധ്യക്ഷന്‍റെ ചുമതല വഹിക്കുന്ന ഡി.കെ ശിവകുമാർ കൈമാറി. 

ശനിയാഴ്ച ഒറ്റചാർജ് ഈടാക്കി 120 ബസുകൾ ഉപയോഗിച്ച് 3600 പേരെ സ്വന്തം ജില്ലകളിൽ കെ.എസ്.ആർ.ടി.സി എത്തിച്ചിരുന്നു. 

Tags:    
News Summary - Karnataka govt announces free transportation for migrant workers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.