അജിത് പവാറിന്‍റെ മരണം: വിമാന കമ്പനിക്കെതിരെ ബന്ധുക്കൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യി​രു​ന്ന അ​ജി​ത്​ പ​വാ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ്യോ​മ​യാ​ന ക​മ്പ​നി​യാ​യ വി.​എ​സ്.​ആ​ർ വെ​ഞ്ച്വേ​സ്​ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര പു​ത്ര​ന്മാ​രു​ടെ പ​രാ​തി. ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി എം.​എ​ൽ.​എ രോ​ഹി​ത്​ പ​വാ​ർ, യു​ഗേ​ന്ദ്ര പ​വാ​ർ എ​ന്നി​വ​രാ​ണ്​ മും​ബൈ​യി​ലും ബ​രാ​മ​തി​യി​ലും പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി സ്വീ​ക​രി​ച്ച പൊ​ലീ​സ്​ എ​ന്നാ​ൽ, കേ​സെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്​ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ക്കാ​ത്ത​തെ​ന്ന്​ രോ​ഹി​ത്​ ആ​രോ​പി​ച്ചു. ത​ക​രാ​റു​ള്ള വി​മാ​ന​മാ​ണ്​ അ​ജി​ത്​ പ​വാ​റി​ന്​ യാ​ത്ര​ക്ക്​ ന​ൽ​കി​യ​തെ​ന്ന്​ ആ​രോ​പി​ച്ച രോ​ഹി​ത്​ അ​ത്​ മ​നഃ​പൂ​ർ​വ​മാ​ണോ എ​ന്ന്​ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. ച​ട്ടം പാ​ലി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ വി.​എ​സ്.​ആ​ർ വെ​ഞ്ച്വേ​സി​ന്റെ നാ​ല്​ വി​മാ​ന​ങ്ങ​ൾ ഡി.​ജി.​സി.​എ റ​ദ്ദാ​ക്കി​യ​തി​ന്റെ പി​ന്നാ​ലെ​യാ​ണ്​ രോ​ഹി​തി​ന്റെ പ​രാ​തി. വി.​എ​സ്.​ആ​ർ വെ​ഞ്ച്വേ​സി​ന്റെ ലി​യ​ർ ജെ​റ്റ്​ -45 വി​മാ​ന​ത്തി​ൽ ബ​രാ​മ​തി​യി​ലേ​ക്ക്​ പോ​യ​പ്പോ​ഴാ​ണ്​ വി​മാ​നം ത​ക​ർ​ന്നു​ വീ​ണ്​ അ​ജി​തും മ​റ്റ്​ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - Relatives of Ajith pawar against the airline company on his death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.