പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇസ്രായേൽ സന്ദർശനത്തിൽ

സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇസ്രായേലും

ജ​റൂ​സ​ലേം: ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം പു​തി​യ ത​ല​​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. മ​നു​ഷ്യ​രാ​ശി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക​രു​തെ​ന്ന് പ​റ​ഞ്ഞ ന​രേ​ന്ദ്ര മോ​ദി, ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഉ​ട​ൻ നി​ല​വി​ൽ​വ​രു​മെ​ന്നും ഇ​രു​വ​രും പ്ര​ഖ്യാ​പി​ച്ചു.

വ്യാ​പാ​രം, കൃ​ഷി, ഊ​ർ​ജം, സൈ​ബ​ർ​സ്​​പേ​സ്, ഡി​ജി​റ്റ​ൽ പേ​മെ​ന്റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ൾ സം​യു​ക്ത​മാ​യി നി​ർ​മി​ച്ച് പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ പേ​മെ​ന്റി​നു​ള്ള യു.​പി.​ഐ സം​വി​ധാ​നം ഇ​സ്രാ​യേ​ലി​ലും ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ത്യ-​മി​ഡി​ലീ​സ്റ്റ്-​യൂ​റോ​പ്പ് സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, ഐ2​യു2 (ഇ​ന്ത്യ-​ഇ​സ്രാ​യേ​ൽ-​യു.​എ.​ഇ-​യു.​എ​സ്.​എ) സ​ഖ്യം എ​ന്നി​വ​യെ​ക്കു​റി​ച്ചും ഇ​രു​കൂ​ട്ട​രും ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ താ​ൽ​പ​ര്യം മി​ഡി​ലീ​സ്റ്റി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് മോ​ദി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗ​സ്സ സ​മാ​ധാ​ന പ​ദ്ധ​തി​യെ ഇ​ന്ത്യ പൂ​ർ​ണ​മാ​യി പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബു​ധ​നാ​ഴ്ച​യാ​ണ് മോ​ദി ഇ​സ്രാ​യേ​ലി​ൽ എ​ത്തി​യ​ത്.

Tags:    
News Summary - India Israel free trade deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.