മുസ്‍ലിം സംവരണം മതേതരത്വത്തിന് എതിരെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഒരു സമുദായമെന്ന നിലയിൽ മുസ്‍ലിംകൾക്ക് സംവരണം നൽകുന്നത് മതേതരത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും മുസ്‍ലിംകൾക്ക് ഒ.ബി.സി സംവരണം നൽകിയിട്ടില്ലെന്നും കർണാടക സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പൂർണമായും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയുടെ 14, 15, 16 അനുഛേദങ്ങൾക്ക് എതിരാണെന്നും മുസ്‍ലിംകൾക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയതിനെതിരായ കേസിൽ കർണാടക സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

മൂന്നു പതിറ്റാണ്ടായി മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്ന നിലക്ക് കർണാടകയിൽ മുസ്‍ലിംകൾക്ക് അനുവദിച്ചിരുന്ന സംവരണം റദ്ദാക്കിയ വിവാദ തീരുമാനത്തിന് ഇതടക്കമുള്ള ന്യായീകരണമാണ് കർണാടക സർക്കാർ നിരത്തിയത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്ന് പറയുന്നതിനെ മുഴുവൻ മതവുമായി സമീകരിക്കാനാകില്ല എന്ന് സത്യവാങ്മൂലം പറയുന്നു.

ഒരു മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ചോദിക്കാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് ബോധിപ്പിച്ച കർണാടക സർക്കാർ മുസ്‍ലിംകളെ ഒ.ബി.സി സംവരണത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും അവരിലെ പിഞ്ചാറ, ലഡഫ്, മൻസൂരി വിഭാഗങ്ങൾക്ക് സംവരണം തുടരുമെന്ന് വ്യക്തമാക്കി.

Tags:    
News Summary - Karnataka government in Supreme Court that Muslim reservation is against secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.