ബംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾ ഉൾപ്പെടുത്തി സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ തീരുമാനത്തോട് വിയോജിച്ച് മുൻ മുഖ്യമന്ത്രിയും സഖ്യസർക്കാറിെൻറ ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യ രംഗത്ത്.
സമ്പൂർണ ബജറ്റിെൻറ ആവശ്യമില്ലെന്നും കഴിഞ്ഞ സർക്കാറിെൻറ ബജറ്റിനോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള അനുബന്ധ ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നും സിദ്ധരാമയ്യ നിർദേശിച്ചു. ജെ.ഡി.എസ്- കോൺഗ്രസ് സഖ്യസർക്കാറിെല ആദ്യ ഭിന്നാഭിപ്രായമാണ് ബജറ്റിലൂടെ വന്നുചേർന്നിരിക്കുന്നത്.
ജൂലൈ 30വരെ വോട്ട് ഒാൺ അക്കൗണ്ടുള്ള പൂർണതോതിലുള്ള ബജറ്റാണ് കഴിഞ്ഞ സർക്കാർ അവതരിപ്പിച്ചതെന്നും പുതിയ ബജറ്റിെൻറ ആവശ്യമില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. പുതിയ മുഖ്യമന്ത്രിക്ക് പുതിയ പദ്ധതികൾ അവതരിപ്പിക്കണമെങ്കിൽ മുൻ ബജറ്റിനൊപ്പം കൂട്ടിച്ചേർത്തുകൊണ്ട് അനുബന്ധ ബജറ്റ് അവതരിപ്പിക്കാൻ ഭരണഘടന അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ഈമാസം അവസാനമോ അടുത്ത മാസം ആദ്യമോ ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എച്ച്.ഡി. കുമാരസ്വാമി. മുൻ സർക്കാറിെൻറ നയങ്ങൾ ഉൾപ്പെെടയുള്ളവ തുടരുമെന്ന് സഖ്യസർക്കാറിൽ ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.