കർണാടകയിൽ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. കർണാടകയിലെ 28 ലോക ്സഭ മണ്ഡലങ്ങളിൽ 18 മുതൽ 25 വരെ ബി.ജെ.പി നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ജെ.ഡി.എസ്-കോൺഗ്രസ് സ ഖ്യത്തിന് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ സഖ്യം ഫലം ചെയ്തില്ലെന്ന തരത്തിലാണ് പ്രവചനം.

ബി.ജെ.പി 21 സീറ്റ് മുതൽ 25 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചനം. ചാണക്യ, വി.എം.ആർ, സി- വോട്ടർ, ജൻകി ബാത്ത് എന്നിവയും ബി.ജെ.പി 21 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചിച്ചത്. 21 മുതൽ 25 വരെ ബി.ജെ.പിയും കോൺഗ്രസ് മൂന്നു മുതൽ ആറു വരെയും ജെ.ഡി.എസ് ഒന്ന് മുതൽ മൂന്നു വരെയും നേടുമെന്നും സി വോട്ടർ പ്രവചിക്കുന്നു.

ഭൂരിപക്ഷം സർ​േവയും കോൺഗ്രസിന് മൂന്നു മുതൽ ആറു വരെയും ജെ.ഡി.എസിന് പൂജ്യം മുതൽ മൂന്നു വരെയുമാണ് മാത്രമാണ് പ്രവചിച്ചത്. നിലവിൽ 28 ൽ 16 ബി.ജെ.പിയും 10 കോൺഗ്രസും രണ്ട്​ ജെ.ഡി.എസുമാണ്. സഖ്യത്തിനെതിരെ ഇത്തവണ 22 ന്​ മുകളിൽ നേടുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നത്. നിലവിലെ 16 സീറ്റിന് പുറമെ ചുരുങ്ങിയത് അഞ്ചു സീറ്റുകളിൽ കൂടി ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചനം.

അതേസമയം, സഖ്യത്തിലൂടെ ബി.ജെ.പിയുടെ അഞ്ചോളം സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ പിടിച്ചെടുക്കുമെന്ന കോൺഗ്രസ്-ജെ.ഡി.എസ് അവകാശവാദങ്ങൾക്ക് തിരിച്ചടിയായാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. ചാണക്യ ഒഴികെ, മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Tags:    
News Summary - karnataka exit poll 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.