കാബിനറ്റ്​ സൗകര്യങ്ങൾ വേണ്ട; മുഖ്യമന്ത്രിക്ക്​ കത്തെഴുതി യെദിയൂരപ്പ

ബംഗളൂരു: കർണാടക സർക്കാറിന്‍റെ കാബിനറ്റ്​ റാങ്ക്​ സൗകര്യങ്ങൾ പിൻവലിക്കണമെന്ന്​ അഭ്യർഥിച്ച്​ മുൻ മുഖ്യമ​ന്ത്രി ബി.എസ്​. യെദിയ​ൂരപ്പ. മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചതിന്​ ശേഷവും നൽകിയിരുന്ന കാബിനറ്റ്​ പദവി സൗകര്യങ്ങൾ പിൻവലിക്കണമെന്നാണ്​ ആവശ്യം.

കാബിനറ്റ്​ റാങ്ക്​ മന്ത്രിമാർക്ക്​ ലഭിക്കുന്ന അതേ സൗകര്യങ്ങൾ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന്​ വ്യക്തമാക്കി ശനിയാഴ്ച പേഴ്​സണൽ ആൻഡ്​ അഡ്​മിനിസ്​ട്രേറ്റീവ്​ റീഫോംസ്​ ഉത്തരവ്​ പുറത്തിറക്കിയിരുന്നു. കാബിനറ്റ്​ പദവിക്ക്​ ലഭിക്കുന്ന ശമ്പളം, സർക്കാർ വാഹനം, ഒൗദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്​.

എന്നാൽ, ഇവ നിരസിച്ച്​ യെദിയൂരപ്പ മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ ഞായറാഴ്ച ക​ത്തെഴുതുകയായിരുന്നു. ഉത്തരവ്​​ പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രിക്ക്​ ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമായിരുന്നു ആവശ്യം.

നിലവിൽ, എം.എൽ.എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക്​ ശേഷം ജൂലൈ 26നാണ്​ യെദിയൂരപ്പ രാജി​െവക്കുന്നത്​. സംസ്​ഥാന ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. ജൂ​​ൈല 28ന്​ യെദിയൂരപ്പയുടെ വിശ്വസ്​തൻ ബസവരാജ്​ ബൊമ്മൈ മുഖ്യമ​ന്ത്രിയായി ചുമതലയേൽക്കുകയും ചെയ്​തു. 

Tags:    
News Summary - Karnataka ex CM BS Yediyurappa declines cabinet rank facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.