ബംഗളൂരു: കൂറുമാറാൻ ബി.ജെ.പി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന് ജെ.ഡി.എസ് എം.എൽ.എ പുട്ട രാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബി.ജെ.പിയുടെ വാഗ്ദാനം തങ്ങൾ തള്ളികളഞ്ഞു. സഹായിക്കണമെന്നാണ് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടത്. മുഴുവൻ എം.എൽ.എമാരും പാർട്ടിക്ക് കൂറു പ്രഖ്യാപിക്കുന്നതായും രാജു വ്യക്തമാക്കി.
കർണാടകത്തിൽ രാഷ്ട്രീയ കുതിര കച്ചവടം ശക്തമാണെന്ന് ജെ.ഡി.എസ് നേതൃത്വവും പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാനുള്ള എം.എൽ.എമാരുടെ പിന്തുണ ജെ.ഡി.എസിനും കോൺഗ്രസിനും ഉണ്ടെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കി. കുമാരസ്വാമിയെ ക്ഷണിച്ചു കൊണ്ട് ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നു. ഗവർണറുമേൽ ബി.ജെ.പി സമ്മർദം ചെലുത്തുകയാണ്. അല്ലെങ്കിൽ ജനാധിപത്യത്തിന് അന്ത്യം കുറിക്കുമെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി.
അതേസമയം, ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. അധികാരം ലഭിക്കാൻ ബി.ജെ.പി പണവും സ്ഥാനമാനങ്ങളും അധികാരവും വാഗ്ദാനം ചെയ്യും. ജനാധിപത്യത്തിൽ ബി.ജെ.പിക്ക് വിശ്വാസമില്ലെന്നും ഗുലാം നബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.