യന്ത്രത്തിൽ അധിക വോട്ട്​ കാണിച്ചെന്ന്​ പരാതി; ജഗദീഷ്​ ഷെട്ടാറി​െൻറ ഫലം തടഞ്ഞുവെച്ചു

ബംഗളൂരു: വോട്ടു​​ യന്ത്രം കൂടുതൽ വോട്ട്​ കാണിച്ചെന്ന പരാതിയെ തുടർന്ന്​ ഹുബ്ബള്ളി- ധാർവാഡ്​ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ്​ ഷെട്ടാറി​​​​​െൻറ ഫലം തെരഞ്ഞെടുപ്പ്​ കമീഷൻ തടഞ്ഞുവെച്ചു. ചെയ്​തതിനേക്കാൾ അധികം വോട്ട്​ എണ്ണു​േമ്പാൾ കാണിക്കുന്നെന്നാണ്​ പരാതി. കോൺഗ്രസ്​ സ്​ഥാനാർഥി ഡോ. മഹേഷ്​ നാൽവാഡ്​ നൽകിയ പരാതിയെ തുടർന്നാണ്​ ഫലം തൽക്കാലം തടഞ്ഞുവെക്കാൻ കമീഷൻ തീരുമാനിച്ചത്​. 22 സ്​ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിൽ ജഗദീഷ്​ ഷെട്ടാറിന്​ 74,985ഉം മഹേഷിന്​ 54,041ഉം വോട്ടാണ്​ ലഭിച്ചത്​.  ജഗദീഷ്​ ഷെട്ടാറെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. 

ദക്ഷിണ കന്നട മേഖലയിൽ ബി.ജെ.പി എട്ടിൽ ഏഴു​ സീറ്റും തൂത്തുവാരിയതോടെ പരാജയപ്പെട്ട ​മന്ത്രി രാമനാഥ്​ റായ്​ അടക്കമുള്ള കോൺഗ്രസ്​ സ്​ഥാനാർഥികൾ ഇലക്​ട്രോണിക്​ വോട്ടു​യന്ത്രത്തിൽ  കൃത്രിമം നടന്നതായി ആരോപിച്ച്​  തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്​. ​ബന്ത്​വാൾ സ്​ഥാനാർഥിയായ രാമനാഥ്​റായി, മംഗളൂരു നോർത്​​ സ്​ഥാനാർഥി മുഹ്​യിദ്ദീൻ ബാവ, മംഗളൂരു സൗത്ത്​​​ സ്​ഥാനാർഥി ജെ.ആർ. ലോബോ എന്നിവരും പരാതി നൽകും.

 

Tags:    
News Summary - Karnataka election- Jagadish Shettar, Hubballi-Dharwad Central constituency- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.