കർണാടക സ്പീക്കർ കെ.ആർ രമേശ് കുമാർ രാജിവെച്ചു

ബംഗളൂരു: യെ​ദി​യൂ​ര​പ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ കർണാടക നിയമസഭാ സ്പീക്ക ർ സ്പീക്കർ കെ.ആർ രമേശ് കുമാർ രാജിവെച്ചു. നിയമസഭാ സെക്രട്ടറിക്കാണ് കെ.ആർ രമേശ് കുമാർ രാജിക്കത്ത് കൈമാറിയത്. വിശ് വാസ വോട്ടിന് പിന്നാലെ സ്പീക്കർ രാജിവെക്കുമെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവായ കെ.ആർ രമേശ് കുമാറിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. കൊലാർ ജില്ലയിലെ ശ്രീനിവാസ്പുർ മണ്ഡലത്തിൽ നിന്ന് ആറു തവണയായി രമേശ് കുമാർ നിയമസഭാംഗമാണ്. 2016ലെ സിദ്ധരാമയ്യ സർക്കാറിൽ ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.

1970ൽ കോൺഗ്രസിലൂടെയാണ് രമേശ് കുമാർ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1980കളുടെ മധ്യത്തിൽ ജനതാപാർട്ടിയിലും 1990കളിൽ ജനതാദൾ സെക്കുലറിലും അംഗമായി. തുടർന്ന് 2000ന്‍റെ ആരംഭത്തിൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.

1978ൽ കോൺഗ്രസ് ടിക്കറ്റിൽ ശ്രീനിവാസ്പുർ മണ്ഡലത്തിൽ നിന്ന് കന്നിവിജയം നേടി. തുടർന്ന് 1985, 1994 തെരഞ്ഞെടുപ്പുകളിൽ ജനതാപാർട്ടി ടിക്കറ്റിൽ വിജയിച്ചു. 2004, 2013, 2018 തെരഞ്ഞെടുപ്പുകളിൽ വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ സിറ്റിങ് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. 1994-99 കാല‍യളവിലാണ് ആദ്യമായി സ്പീക്കർ പദവിയിലെത്തിയത്.

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു ​ശേ​ഷം സ്പീ​ക്ക​ർ​ക്കെ​തി​രെ അ​വി​ശ്വാ​സ പ്രമേയം കൊ​ണ്ടു​വ​രാൻ ബി.​ജെ.​പി നീക്കം ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ നീക്കം മുന്നിൽ കണ്ടാണ് യെ​ദി​യൂ​ര​പ്പ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് തേ​ടാ​നി​രി​ക്കെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​ക്കു കാ​ര​ണ​ക്കാ​രാ​യ 11 കോ​ൺ​ഗ്ര​സും മൂ​ന്ന് ജെ.​ഡി.​എ​സും ഉൾപ്പെടെ 14 വി​മ​ത​ എം.​എ​ൽ.​എ​മാ​രെ ​കൂ​ടി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കിയത്.

അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട 17 പേ​ർ​ക്കും 15ാം നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി (2023 മേ​യ് 23) പൂ​ർ​ത്തി​യാ​കും​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ, തീ​രു​മാ​ന​ത്തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാം. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ​യും ഒാ​പ​റേ​ഷ​ൻ താ​മ​ര​യി​ലൂ​ടെ​യും സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നാ​യി ബി.​ജെ.​പി​യെ സ​ഹാ​യി​ച്ച 17 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തോ​ടെ സ​ഭ​യു​ടെ അം​ഗ​ബ​ലം 208 ആ​യി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ 104 പേ​രു​ടെ പി​ന്തു​ണ മ​തി. ഇ​തോ​ടെ സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ 106 പേ​രു​ടെ പി​ന്തു​ണ ബി.​ജെ.​പിക്കുണ്ട്.

Tags:    
News Summary - Karnataka crisis: Speaker KR Ramesh Kumar Resigned -india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.